മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മലയാലപ്പുഴ പൂരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മലയാലപ്പുഴ പൂരം ഇന്ന് വൈകിട്ട് 3.30-ന് നടക്കും. ക്ഷേത്രോപദേശകസമിതിയും ഗജസംരക്ഷണസമിതിയും ചേർന്നാണ് ഇത്തവണ പൂരക്കാഴ്ച ഒരുക്കുന്നത്. അഞ്ച് ആനകളാണ് അണിനിരക്കുന്നത്. വഴുവാടി ശ്രീകണ്ഠൻ, മൗട്ടത്ത് രാജേന്ദ്രൻ, തോട്ടയ്‌ക്കാട് കണ്ണൻ, മയ്യനാട് അരുണിമ പാർഥസാരഥി, താമരക്കുടി വിജയൻ എന്നീ ആനകളാണ് പൂരക്കാഴ്ചയ്ക്ക് എത്തുന്നത്. തൃശ്ശൂർ പൂരത്തിന്റെ മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരും സംഘവും ഒരുക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും. കുടമാറ്റം, ആനച്ചമയപ്രദർശനം എന്നിവയും പൂരത്തിനെ ആകർഷകമാക്കും. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള മൈതാനിയിലാണ് പൂരം നടത്തുന്നത്. ഇതിന് മുന്നോടിയായി കളരിപ്പയറ്റും ഉണ്ടായിരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷിക ആഘോഷം സമാപിച്ചു

0
തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ചു ചടങ്ങുകൾ...

സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ....

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി

0
കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർ‌ണത്തിന്റെ ശുദ്ധി...

കണ്ണൂർ ആറളം ഫാമിൽ പട്രോളിങ്ങിനിടെ വനംവകുപ്പിന്റെ വാഹനം കാട്ടാന കുത്തിമറിച്ചു

0
കേളകം : കണ്ണൂർ ആറളം ഫാമിൽ വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിന്റെ...