നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ: മലയാലപ്പുഴ ചേറാടിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നൂറുകണക്കിന് വവ്വാലുകള്‍ കയറി കൂടിയത് ജനങ്ങളില്‍ രോഗ ഭീതി വിതച്ചിട്ടും മലയാലപ്പുഴ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വര്‍ഷങ്ങളായി ആള്‍ത്താമാസമില്ലാതെ കിടന്നിരുന്ന വീടിനുള്ളില്‍ നിറയെ നൂറുകണക്കിന് വവ്വാലുകള്‍ ആണ് അടുത്തിടെയായി എത്തിയത്. വവ്വാലുകള്‍ ചുവരിലും മേല്‍ക്കൂരയിലും ഉള്‍പ്പെടെ താവളമടിച്ചിട്ടുണ്ട്. ജനവാസമേഖലയിലാണ് ഇവ എത്തിയത് എന്നതിനാല്‍ വലിയ ദുര്‍ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കൂടാതെ ഇവറ്റകളുടെ വിസര്‍ജ്യം വീടിനുള്ളില്‍ മുഴുവന്‍ നിറഞ്ഞിട്ടുണ്ട്. മാത്രമല്ല രാത്രി സമയങ്ങളില്‍ വവ്വാലുകള്‍ കടിച്ച് കൊണ്ട് പോകുന്ന പേരക്കയുടെയും മറ്റും അവശിഷ്ടങ്ങള്‍ കിണറുകളിലും ജലാശയങ്ങളിലും കൊണ്ടുവന്നിടുന്ന സംഭവങ്ങളും പ്രദേശത്ത് രോഗ ഭീതി വര്‍ധിപ്പിക്കുന്നു.

വവ്വാലുകളെ ഇവിടെ നിന്നും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മലയാലപ്പുഴ പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടും ആരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള വീടുകളുടെ ഉള്ളിലേക്കും വവ്വാലുകള്‍ രാത്രി സമയങ്ങളില്‍ കടന്നുവരാറുണ്ട്. പക്ഷികളുടെ ആക്രമണം ഉണ്ടാകുമ്പോഴും മറ്റും കൂട്ടത്തോടെയാണ് വവ്വാലുകള്‍ പ്രദേശമാകെ പറക്കുന്നത്. ഇത് വലിയ ഭീഷണിയാണ് ജനങ്ങളില്‍ ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് നിപ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമ്പോഴാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഈ വിഷയത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...