ഫുട്‌ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം , കോട്ടയത്ത് പതിനൊന്ന് വയസുകാരൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് പതിനൊന്ന് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം തിടനാട്ടിലാണ് സംഭവം. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം. സ്കൂൾ വിട്ട് എത്തിയ സുഭാഷിന്റെ മക്കളായ അമോസും സഹോദരനും ഫുട്‌ബോള്‍ കളിക്കാൻ പോയി. കളിക്കിടെ അമോസും സഹോദരനും തമ്മിൽ തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ആമോസ് വീട്ടിലേക്ക് മടങ്ങി. പിന്നീട് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനും ജോലി കഴിഞ്ഞെത്തിയ പിതാവ് സുഭാഷുമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനനാവകാശ പൗരത്വം ; യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കാൻ പുതിയ നിബന്ധന

0
വാഷിങ്ടൺ : കുട്ടികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളോട് സ്വന്തം യുഎസ് പൗരത്വമോ...

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷം ; ഗൾഫ് വിമാന സർവീസ് വീണ്ടും പ്രതിസന്ധിയിൽ

0
ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ...

അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

0
അടൂ‍ർ: അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ...

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ ; കടുത്ത നിബന്ധനകൾ ബാധകം

0
ഡൽഹി : സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം...