കൊച്ചി : കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച ഇപ്പോള്‍ ഏകദേശം നൂറ്റിഅറുപതിന് മുകളില്‍ രാജ്യങ്ങളില്‍ കൊറോണ വ്യാപിച്ചിരിക്കുകയാണ്. കായിക താരങ്ങള്‍ക്കും, അഭിനേതാക്കള്‍ക്കും എല്ലാം കൊറോണ ബാധിച്ചിട്ടുണ്ട്. മലയാളി താരം മമത മോഹന്‍ദാസ് ഇപ്പോള്‍ ഹോം ഐസലേഷനില്‍ ആണ്.
കൊറോണ വ്യാപനം നടക്കുന്ന സമയത്ത് തരാം വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നു. ഈ സഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണം. ഈ നിര്‍ദ്ദേശം അംഗീകരിച്ചാണ് താരം ഇപ്പോള്‍ കൊച്ചിയിലെ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നത്. യുഎസിലെ ലോസഞ്ചല്‍സ് നിന്ന് 17 നാണ് താരം കൊച്ചിയില്‍ എത്തിയത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മാസ്ക് ധരിച്ച് വീട്ടില്‍ നില്ക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.