സിപിഎം നിയന്ത്രണത്തിലുള്ള എകെജി ആശുപത്രി ജപ്തിചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : സിപിഎം നിയന്ത്രണത്തിലുള്ള എകെജി ആശുപത്രി ജപ്തി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് ഇന്ന് നടപ്പാക്കും. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എകെജി ആശുപത്രി വാടക ഇനത്തില്‍ ഭീമമായ തുക കുടിശ്ശിക വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഉടമ താപ്പി മുഹമ്മദാജി നിരന്തരം ആശുപത്രി അധികൃതരെ സമീപിച്ചു. പ്രശ്‌ന പരിഹാരം കാണത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് കോടതിയെ സമീപിക്കുകയായിരുന്നു.

ഉടമക്ക് അനുകൂലമായി കോടതി വിധി വന്നതിനെ തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് ഹൈകോടതിയെ സമീപിച്ച്‌ കീഴ്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വാടക ഇനത്തില്‍ നല്‍കാനുള്ള 65 ലക്ഷം രൂപ നല്‍കാനും പ്രശ്‌ന പരിഹാരം കാണാനും നിര്‍ദേശിച്ചായിരുന്നു കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വാടക കുടിശ്ശിക നല്‍കിയില്ലന്ന് കാണിച്ച്‌ ഉടമ ഇപ്പോള്‍ വീണ്ടും ഹൈകോടതിയെ സമീപിക്കുകയും, ജപ്തി ചെയ്യാനുള്ള നടപടി തുടരാന്‍ പരപ്പനങ്ങാടി മുന്‍സിഫ് കോടതിയോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പരപ്പനങ്ങാടി മുന്‍സീഫ് രമ്യകൃഷ്ണന്‍ ഇന്ന് 10.30 ന് ജപ്തി ചെയ്ത് നടപടി സ്വീകരിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...