മലയാളികളായ അമ്മയെയും മകളെയും മധുരയിലെ കേന്ദ്രത്തില്‍ രണ്ടുവര്‍ഷം തടങ്കലിലാക്കി ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെർപ്പുളശ്ശേരി : അന്ധവിശ്വാസം അടിച്ചേൽപ്പിച്ച് ചെർപ്പുളശ്ശേരിക്കാരായ അമ്മയെയും മകളെയും രണ്ടുവർഷം തമിഴ്നാട് മധുരയിലെ കേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ചെന്ന പരാതിയിൽ മധുര സ്വദേശി അറസ്റ്റിൽ. മധുര സ്വദേശി ഖലീലു റഹ്മാനെയാണ് (58) ചെർപ്പുളശ്ശേരി എസ്.ഐ കെ.സുഹൈൽ, ക്രൈംബ്രാഞ്ച് എസ്.ഐ സി.ടി ബാബുരാജ്, എ.എസ്.ഐ ജോൺസൺ, സുധാകുമാരി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

സിദ്ധൻ ചമഞ്ഞ് തുക തട്ടിയെടുത്തെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ മധുരയിലെ കേന്ദ്രത്തിൽ ഇവരെ അടിമകളായി പാർപ്പിച്ചെന്നും കാണിച്ച് ബന്ധുക്കൾ രണ്ടുവർഷം മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുന്ദരന്റെ നിർദേശപ്രകാരമാണ് മധുരയിലെ താമസസ്ഥലത്തുനിന്നും ഇയാളെ പിടികൂടിയത്. രണ്ടു വർഷമായി ഇരുവരെയും കാണാനില്ലെന്നായിരുന്നു ബന്ധുക്കൾ ആദ്യം പരാതിപ്പെട്ടിരുന്നത്. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...