വിനോദയാത്ര പോയ മലയാളി വിദ്യാർഥികൾ മണാലിയിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിനോദയാത്ര പോയ മലയാളി വിദ്യാർഥികൾ മണാലിയിൽ കുടുങ്ങി.തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങി( സിഇടി)ലെ വിദ്യാർഥികളാണ് മണാലിയിൽ കുടുങ്ങിയത്. സിഇടിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. 200 അംഗ സംഘമാണ് മണാലിയിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി 11:30യോടെ വിദ്യാർഥികൾ യാത്രകഴിഞ്ഞ് മടങ്ങി വരുമ്പോൾ മണാലി ഡോഗ്ലുനാല (റൈസൺ) ടോൾ പാസിന് സമീപത്ത് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് മണാലി ലേ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകളോളം യാത്രക്കാർ ഹൈവേയിൽ കുടുങ്ങി.

ശനിയാഴ്ച രാവിലെയോടെ വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ ഹൈവേയിൽ മണ്ണും ചെളിയും നിറഞ്ഞു. ഇത് മാറ്റിയതിന് ശേഷം മാത്രമേ ​ഗതാഗതം പുനസ്ഥാപിക്കാനാകു. റോഡ് വൃത്തിയാക്കുന്നതിനും വാഹനങ്ങളുടെ മുഴുവൻ സഞ്ചാരവും അനുവദിക്കുന്നതിനും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ തൊഴിലാളികളെയും യന്ത്രങ്ങളെയും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....