മലയാളി ബിടെക് വിദ്യാര്‍ത്ഥി കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കാനഡ: ഒന്റാരിയോ മേഖലയില്‍ താമസിക്കുന്ന മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥിനെ  (25) റിച്ച്മണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനായി മൂന്നു വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്.

കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകനാണ് നിതിന്‍. ബുധനാഴ്ച രാവിലെ നിതിന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് വിവരം നാട്ടില്‍ അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തഞ്ചാം ജന്മദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. സ്വാഭാവിക മരണമാണോ എന്ന സംശയമാണ്. കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ് മരണമെന്നതില്‍ വ്യക്തമല്ല . ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിന് ഇല്ല. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...