ഒമാനിൽ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബുറൈമി: ഒമാനിൽ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കിടങ്ങന്നൂർ തടത്തിൽ വീട്ടിൽ സാമുവൽ അബ്രഹാം- വൽസമ്മ അബ്രഹാം ദമ്പതികളുടെ മകൻ ബിജു ടി. അബ്രഹാമിനെ (49) ആണ് ബുറൈമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു ദുബൈയിൽ നിന്ന് ബുറൈമിയിൽ എത്തിയത്. ദുബൈ പാലസിൽ ഇലകട്രീഷ്യൻ എ.സി മെക്കാനിക്ക് ആയി വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബിജു വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് നാട്ടിൽ പോയി ദുബൈയിൽ വിസിറ്റിങ് വിസയിൽ തിരിച്ചെത്തിയത്.

പിന്നീട് പുതിയ വിസക്കുള്ള നടപടി പൂർത്തിയാക്കാൻ ദുബൈയിൽ നിന്ന് ബുറൈമിയിലേക്ക് വരികയായിരുന്നു. ഇവിടെ ഹോട്ടലിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ ബിൻസി മസ്കറ്റിൽ ജോലി ചെയ്യുകയാണ്. ഏകമകൻ: ഏബൽ (13). റോയൽ ഒമാൻ പോലീസ് അറിയിച്ചതനുസരിച്ച് ഭാര്യ ബിൻസി ബുറൈമിയിലെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. മരണാനന്തര നടപടിക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകർ നേതൃത്വം നൽകിവരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...