മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാര്‍ത്ഥികളെയും തടഞ്ഞുവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മധ്യപ്രദേശിലെ ഇൻഡോറിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും തടഞ്ഞുവെച്ചു. റെയിൽവേ പോലീസ് ആണ് തടഞ്ഞത്. ഇന്നലെയാണ് സംഭവം. മഠത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടു പേരെയാണ് തടഞ്ഞത്. ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. ഇൻഡോർ രൂപത അറിയിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിച്ചെന്ന് ഇൻഡോർ രൂപത ബിഷപ്പ് തോമസ് മാത്യു പറഞ്ഞു. മനുഷ്യക്കടത്താണെന്ന് പറഞ്ഞ് റെയിൽവെ പോലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് അറിഞ്ഞതെന്നും ഇതോടെ അവര്‍ക്ക് പോകാനുള്ള ട്രെയിനും പോയെന്നും ആരോ തെറ്റായ വിവരം നൽകുകയായിരുന്നുവെന്നും ബിഷപ്പ് തോമസ് മാത്യു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...