സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച ഇടയാറന്മുള സ്വദേശി സുരേഷിന് (കായൽ മാടൻ) 21 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ പ്രതിക്ക് 21 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. ഇടയാറന്മുള എരുമക്കാട് സ്വദേശി മോഡിയിൽ വീട്ടിൽ സുരേഷ് (കായൽ മാടൻ) എന്നയാളെയാണ് ശിക്ഷിച്ചത്. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ്‌ സി.കെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ രണ്ടു കേസുകളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി മഞ്ജിത് ടി. ശിക്ഷ വിധിച്ചത്. പ്രതി 2018 മുതൽ 2021 വരെയുള്ള കാലയളവിൽ പല രാത്രികളിൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു.

കുട്ടികൾ ഈ വിവരം സ്കൂളിലെ പ്രധാന അധ്യാപികയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്. 2023 ൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയും 2025 വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. ഇരു കേസുകളിലും ജീവപര്യന്തം കഠിന തടവിനു പുറമെ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 21വർഷവും 7 മാസവും കഠിന തടവും 2,50,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. കായൽ മാടൻ എന്നറിയപ്പെടുന്ന സുരേഷ് എം.കെ മറ്റു പല കേസുകളിലും പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...