മലയാളി നഴ്സ് കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; ദുരുഹത

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മലയാളി നഴ്സിനെ 2 വർഷമായി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരന്റെ (26) മൃതദേഹം മാറത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിയിലെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് മാറത്തഹള്ളി പോലീസിൽ പരാതി നൽകി. അതുലിനെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.

പോസ്‌റ്റുമോർട്ടം നടത്താൻ തയ്യാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലൻസ് വിട്ടുനൽകിയില്ലെന്നും പിതാവ് ആരോപിച്ചു. സംസ്കാരം നാട്ടിൽ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരൻ: എസ്.ആരോമൽ.

മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കർണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്കറിയ, ജന.സെക്രട്ടറി ജിജോ മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...