മലയാളി നഴ്‌സ് ഭോപ്പാലിൽ മരിച്ചു ; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പള്ളുരുത്തി സ്വദേശിനി നഴ്‌സ് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെരുമ്പടപ്പ് വേളാങ്കണ്ണി സ്വദേശിനി ടി.എം. മായയാണ് (37) മരിച്ചത്. സുഹൃത്തും സ്വകാര്യ ആശുപത്രി അഡ്മിനിട്രേറ്ററുമായ ഉത്തർപ്രദേശുകാരൻ ദീപക് കാട്ടിയാറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമെന്നാണ് സംശയിക്കുന്നത്.കൊച്ചിയിൽ നഴ്‌സിംഗ് കോളേജ് ട്യൂട്ടറായിരുന്നു മായ. ഭോപ്പാലിലെ ആശുപത്രിയിൽ ജോലികിട്ടി മൂന്ന് വർഷം മുമ്പാണ് ഭർത്താവ് രാജുവിനൊപ്പം ലാൽഘട്ടിയിലേക്ക് മാറിയത്. ജോലിയൊന്നും ലഭിക്കാത്തതി​നെ തുടർന്ന് രാജു നാട്ടിലേക്ക് തിരിച്ചുപോന്നു. 11വയസുകാരനായ മകനൊപ്പം വാടക അപ്പാർട്ട്മെന്റിലാണ് മായ കഴിഞ്ഞിരുന്നത്. രാജുവുമായി മായ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് വാഹനാപകടത്തിൽ അമ്മ മരിച്ചെന്ന വിവരം മകൻ രാജുവിനെ വിളിച്ചറിയിച്ചത്.

സുഹൃത്തുക്കൾ നൽകിയ പണംകൊണ്ട് അന്നുവൈകിട്ട് വിമാനമാർഗം രാജു ഭോപ്പാലി​ൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. സംഭവദിവസം മായ ദീപക്കിന്റെ ഫ്ലാറ്റിൽ പോയിരുന്നു. ഇവി​ടെവച്ച് മായ കുഴഞ്ഞുവീണെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ദീപക്ക് അറിയി​ച്ചത്. കഴുത്തിലും മറ്റും പാടുകൾകണ്ട് സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിന് കൈമാറുകയായിരുന്നു. ദീപക്കിന്റെ ഫ്ലാറ്റിൽ രക്തക്കറയും മർദ്ദനത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് കൊച്ചി സിറ്റി പോലീസിന് ലഭിച്ച വിവരം. മായയുടെ പിതാവ് നേരത്തേ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...