സൗദി : സൗദി അറേബ്യയിൽ പ്രസവത്തിനിടെ മലയാളി നഴ്‌സ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി ആൻസി ഫാത്തിമയാണ് (31) മരിച്ചത്. ആൻസിയുടെ ആദ്യ പ്രസവമായിരുന്നു. അഞ്ചു വർഷമായി ബുറൈദയിലെ പ്രിൻസ് സുൽത്താൻ കാർഡിയാക് സെന്ററിൽ നഴ്സ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ബുറൈദ എംസിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിങ്കളാഴ്ച സിസേറിയന് വിധേയമാക്കി. തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസവും അധികമാവുകയും ഉനൈസ കിങ് സൗദ് ആശുപത്രിയിലേക്ക് മാറ്റുകയും വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു.
സൗദി അറേബ്യയിൽ പ്രസവത്തിനിടെ മലയാളി നഴ്‌സ് മരിച്ചു
RECENT NEWS
Advertisment