അയോധ്യയില്‍ നിന്ന് കാല്‍നടയായി സന്നിധാനത്തെത്തി മലയാളി തീര്‍ത്ഥാടകര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : അയോധ്യയില്‍ നിന്ന് കാല്‍നടയായി മലയാളി തീര്‍ത്ഥാടകര്‍ ശബരീശ ദര്‍ശന ത്തിനെത്തി. കണ്ണൂര്‍ നെടുംപൊയ്യില്‍ ഹരിനിലയം പ്രകാശന്‍ (56), തനോളി ജിതേഷ് (40), ചെറുവത്തല്‍, കണ്ണവം മനോഷ് (40) എന്നിവരാണ് രണ്ടായിരത്തി അറുന്നൂറിലധികം കിലോമീറ്റര്‍ താണ്ടി 81 ദിവസം കൊണ്ട് സന്നിധാനത്ത് എത്തിയത്. 25ന് രാവിലെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. കണ്ണൂരില്‍ നിന്നും ട്രെയിനിലാണ് അയോധ്യയിലേക്ക് പോയത്. അയോധ്യ രാമ ക്ഷേത്രത്തില്‍ തൊഴുത ശേഷം സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നുമാണ് കെട്ടു മുറുക്കിയത്. ഒകേ്ടാബര്‍ നാലിന് യാത്ര ആരംഭിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ര്ട, തെലുങ്കാന, കര്‍ണാടക, ആ ന്ധ്രാപ്രദേശ്, തമിഴ്‌നാട് കടന്നാണ് ഇവിടെ എത്തിയത്. 16 ന് വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നു. എരുമേലിയില്‍ നിന്ന് അഴുത, കരിമല വഴിയാണ് എത്തിയത്. ബംഗളുരു ഹൊസ്‌കോട്ട അയ്യപ്പന്‍ ക്ഷേത്രത്തിലും ഹൈദരാബാദ് ഗോണ്‍ പള്ളി അയ്യപ്പക്ഷേത്രത്തിലും ത്യശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും പാലക്കാട്ടെ ഒരു ക്ഷേത്രത്തിലും ഇവര്‍ക്ക് സ്വീകരണം നല്കി. പതിനെട്ടാം തവണയാണ് പ്രകാശന്‍ ശബരിമല ദര്‍ശനത്തിന് എത്തുന്നത്. മഹേഷ് പതിനഞ്ചാം തവണയും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...