വിവാഹ അവധികഴിഞ്ഞ് ലഡാക്കിലേക്ക് പോയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാഹ അവധികഴിഞ്ഞ് ലഡാക്കിലേക്ക് പോയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലുവിള ചെമ്പകരാമന്‍തുറ പീരുപ്പിള്ള വിളാകത്ത് ശിലുവയ്യന്റെയും ബെല്ലര്‍മിയുടെയും മകന്‍ സാംസണ്‍ ശിലുവയ്യനെ (28) ആണ് ബുധനാഴ്ച്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ലഡാക്കിലെ പട്ടാള ക്യാംപില്‍ നിന്നും അധികൃതര്‍ വിവരം അറിയിച്ചത്.

പിന്നീട് പലതവണ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിട്ടും അവര്‍ വ്യക്തമായി ഒന്നും പറയുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നുമാസം മുന്‍പായിരുന്നു സാംസണിന്റെ വിവാഹം. ബീനയാണ് ഭാര്യ. ചൊവ്വാഴ്ച്ച രാത്രിയിലും ഭാര്യയെയും ബന്ധുക്കളെയും വീഡിയോ കോള്‍ വിളിച്ച് സംസാരിച്ചിരുന്നു. സാംസന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ജീവനൊടുക്കാന്‍ വേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...

​”പ്രധാനമന്ത്രിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണം”; നടന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...