ദെനാലി : നോർത്ത് അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളിയായ പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെ കണ്ടെത്തിയതായി അലാസ്‌ക ഗവർണറുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാലഗർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ഹസൻ ഖാൻ, അദ്ദേഹത്തിന്റെ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി എന്നിവർ ക്യാമ്പ് വി-യിൽ നിന്ന് ബേസ് ക്യാമ്പിലേക്ക് തിരിച്ചുള്ള യാത്രയിലാണെന്നാണ് ഗാലഗർ അറിയിച്ചിരിക്കുന്നത്. ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും രണ്ടുപേരും സുരക്ഷിതരാണെന്നും ദെനാലി നാഷണൽ പാർക്കിലെ സൗത്ത് ഡിസ്ട്രിക്ട് റേഞ്ചറായ ടക്കർ ചെനോവെത്ത് പർവതാരോഹരുമായി സംസാരിച്ചിട്ടുണ്ടെന്നും ദെനാലിയിലെ ഡിസ്പാച്ചർ കോഡ് ജിഎൽ 193 സ്ഥിരീകരിച്ചിട്ടുണ്ട്.
അവർ തനിയെ തന്നെ തിരിച്ചിറങ്ങുന്നുണ്ടെന്നും റേഞ്ചർമാർ അവരുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. അപ്രതീക്ഷിതമായ കൊടുങ്കാറ്റിൽ ദെനാലി മലനിരയിൽ കുടുങ്ങിയെന്നും അതിജീവിക്കാൻ ഭക്ഷണവും വെള്ളവും കുറവാണെന്നുമുള്ള സന്ദേശമാണ് സാറ്റലൈറ്റ് ഫോണിന്റെ സഹായത്തോടെ ഹസൻ ഖാൻ സുഹൃത്തുക്കളെ അറിയിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വംനൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ ഇന്ത്യൻ ദേശീയപതാക നാട്ടാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പർവതാരോഹണത്തിൽ ഏർപ്പെട്ടതെന്നും സന്ദേശത്തിൽ അറിയിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്