സൗദി; സൗദിയില്‍ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്ന ഷെറിന്‍ (23) ആണ് മരിച്ചത്. ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. യുവതിയെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്.
ജിസാനിലേക്ക് മടങ്ങും വഴി വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. രണ്ടര വയസുള്ള ഐസല്‍ മറിയം എന്ന കുട്ടിയും അപകട സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവരെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചിരിക്കുന്നത്.