ആള്‍ദൈവത്തിന്റെ പ്രഭാഷണത്തിനിടെ മോഷണം : സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ; ആള്‍ദൈവത്തിന്റെ പ്രഭാഷണത്തിനിടെ മോഷണം. മീരാ റോഡിലെ സലാസര്‍ സെന്‍ട്രല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച ആരംഭിച്ച ദ്വിദിന പരിപാടിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിക്കിടെ േേമാഷണം നടന്നത്. 36 ഓളം അനുയായികള്‍ മോഷണത്തിനിരയായി. പരിപാടിയില്‍ പങ്കെടുത്തവരുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി നിരവധിയാളുകള്‍ പൊലീസില്‍ പരാതിപ്പെട്ടു.

വലിയ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും മീരാ റോഡ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് ലക്ഷത്തിലധികം ഭക്തര്‍ പങ്കെടുത്ത ചടങ്ങില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.ശാന്തബെന്‍ മിത്തലാല്‍ ജെയിന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയെ ചില അന്ധവിശ്വാസ വിരുദ്ധ സംഘടനകള്‍ എതിര്‍ത്തിരുന്നു. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഈ ഗ്രൂപ്പുകള്‍ വെള്ളിയാഴ്ച പോലീസിന് മെമ്മോറാണ്ടം നല്‍കിയിരുന്നു. തിക്കും തിരക്കിലും പരുക്കുണ്ടാകാതിരിക്കാനായി പോലീസിന്റെ ശ്രദ്ധ മാറിയതിനിടെയാണ് മോഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...