മനാമ : മലയാളി യുവാവ് ബഹ്റൈനിൽ അന്തരിച്ചു. പാലക്കാട് ഒറ്റപ്പാലം പത്തിരിപ്പാലം അകലൂർ പൂക്കത്ത് പറമ്പത്ത് ശാന്തകുമാർ (31) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ബോധരഹിതനായി വീഴുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ ഉടൻ സ്‌ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൽമാനിയ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾക്ക് ഐസിആർഎഫ് നേതൃത്വം നൽകുകയാണ്. ഭാര്യ: സുഖില. മകൻ: സ്വാതിക്(ആറു മാസം).
മലയാളി യുവാവ് ബഹ്റൈനിൽ അന്തരിച്ചു
RECENT NEWS
Advertisment