പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചിറ്റപ്പന് 13 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ചിറ്റപ്പന് പതിമൂന്ന് വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പാങ്ങോട് സ്വദേശിയായ 24കാരനെയാണ് ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.

2017ല്‍ കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം വൈകിട്ട് അഞ്ചോടെ പീഡിപ്പിക്കാന്‍ ഉള്ള ഉദ്ദേശത്തില്‍ കുട്ടിയുടെ കൈയ്യില്‍ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറില്‍ ഒരു ഞാറാഴ്ച്ചയാണ് അടുത്ത സംഭവം. കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളില്‍ കൊണ്ടുപോയി വായ്ക്കുള്ളില്‍ തുണി കുത്തി കയറ്റിയതിന് ശേഷമാണ് പീഡിപ്പിച്ചത്. ബഹളം വെച്ച് കൈകാലുകള്‍ കൊണ്ട് ചവിട്ടിയപ്പോഴാണ് പ്രതി കുട്ടിയെ വിട്ടത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. പീഡനത്തില്‍ കുട്ടിയുടെ മനോനില തകരുകയും വീട്ടുകാര്‍ മനോരോഗ ഡോക്ടറെ കാണിച്ചെങ്കിലും കുട്ടി ഭയന്ന് സംഭവം പറഞ്ഞില്ല. പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോള്‍ ആണ് കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...