ബംഗളൂരു: ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ച മലയാളി യുവാവ് സനു തോംസണിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാവാമെന്ന് സംഭവത്തിന് പിന്നാലെ ജിഗിനി പോലീസ് അറിയിച്ചെങ്കിലും പിന്നീട് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ജോലി ചെയ്യുന്ന കമ്പനിയ്ക്ക് ഏകദേശം 150 കിലോമീറ്റര്‍ അകലെ വച്ചാണ് ബൈക്കില്‍ എത്തിയ സംഘം സനുവിനെ കുത്തിയ ശേഷം കടന്നുകളഞ്ഞത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സനു ആശുപത്രിയില്‍ എത്തും മുമ്പ് മരിക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍കോട് രാജപുരം സ്വദേശി സനുവിനെ ബെംഗളൂരിലെ ജിഗിനിയില്‍വെച്ച് മൂന്നംഗ സംഘം കുത്തിക്കൊന്നത്. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാവാമെന്ന് സംഭവത്തിന് പിന്നാലെ ജിഗിനി പോലീസ് അറിയിച്ചെങ്കിലും പിന്നീട് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.