താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു ; മലയിന്‍കീഴ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷo

For full experience, Download our mobile application:
Get it on Google Play

നേമം : താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. ഇന്നലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പഞ്ചായത്തില്‍ ആകെ 18 താല്‍ക്കാലിക ജീവനക്കാരാണുള്ളത്. ഇതില്‍ അഞ്ചുപേര്‍ വനിതാ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇതില്‍ മൂന്നു പേരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

വിദ്യാഭ്യാസയോഗ്യതയും 10 വര്‍ഷത്തിലേറെ തൊഴില്‍ പരിചയവുമുള്ള ഇവരെ യാതൊരു കാരണവും കൂടാതെ പിരിച്ചുവിടുന്നതിനെതിരെ പഞ്ചായത്തിലെ ബി.ജെ.പി, കോണ്‍ഗ്രസ് മെംബര്‍മാരായ ഗിരീശന്‍, പ്രസന്നകുമാര്‍, സജികുമാര്‍, അനില, അനിത, ശാന്ത, സിന്ധു, അനില്‍കുമാര്‍, സുരേന്ദ്ര കുമാര്‍ എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്.

താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന്‍റെ ഉത്തരവാദിത്തം പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമാണെന്ന് സമരക്കാര്‍ പറഞ്ഞു. വൈകുന്നേരമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ പഞ്ചായത്തിലെ ജീവനക്കാരെ പുറത്തുപോകാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഇതോടെ മലയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുകയും സമരം നടത്തിയവരുമായി സംസാരിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരും സമരക്കാരുമായി ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് വാര്‍ഡ് മെമ്പർമാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...