മലയാറ്റൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാറ്റൂർ കളംപാട്ട്പുരത്ത് വൻ കവർച്ച. വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 41,000 രൂപയും കവർന്നു. കൊച്ചിന്‍ റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്‍ട്രാക്റ്റ് എടുക്കുന്ന വ്യവസായി ഔസപ്പ് തോമസ് എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. കാലടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസ് നിഗമനം. അലമാര തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബെഡ്റൂമില്‍ നിന്ന് താക്കോലെടുത്ത് അലമാര തുറന്നായിരുന്നു മോഷണം. സംഭവം നടക്കുമ്പോള്‍ വീട്ടുകാരെല്ലാം വീട്ടിലുണ്ടായിരുന്നു. ഔസേപ്പിന്‍റെ വീടിന് സമീപത്തുള്ള രണ്ട് വീടുകളിലും ചെറിയ തോതില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഔസേപ്പിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...