യാത്രക്കാർക്ക് തിരിച്ചടിയായി വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ

For full experience, Download our mobile application:
Get it on Google Play

മലയാളികളടക്കം ഒന്നര ലക്ഷത്തോളം പേർക്ക് തിരിച്ചടിയായി വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ആശ്രിത വിസ, എംപ്ലോയ്മെൻറ് പാസ്, പ്രൊഫഷണൽ വിസിറ്റ് പാസ്, ലോംഗ് ടേം സോഷ്യൽ വിസിറ്റ് പാസ് തുടങ്ങിയ വിഭാഗങ്ങളെയും നിരക്ക് വർധന ബാധിക്കും. 150,000 ഇന്ത്യൻ തൊഴിലാളികളിൽ ഏകദേശം 10,000 പ്രവാസികൾ ഐടി, നിർമാണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. പ്രവാസികളെ മലേഷ്യയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എംപ്ലേയ്മെൻറ് പാസിനുള്ള ഫീസ് ഏകദേശം 150% വർദ്ധിപ്പിച്ചു. 15,490 രൂപയിൽ നിന്നും 38,727 രൂപയായാണ് നിരക്ക് കൂട്ടിയത്. 60 മാസം വരെയുള്ള കരാറുകൾക്കാണ് എംപ്ലോയ്മെൻറ് പാസ് നൽകുന്നത്. വിദഗ്ധരായ വിദേശ പൗരന്മാർക്ക് മലേഷ്യയിൽ ഒരു പ്രത്യേക തൊഴിൽ ദാതാവിന് വേണ്ടിയും ഒരു പ്രത്യേക പദവിയിലും ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു വർക്ക് പെർമിറ്റാണ എംപ്ലോയ്മെൻറ് പാസ് . മാനേജീരിയൽ, ടെക്നിക്കൽ അല്ലെങ്കിൽ എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് ഇത് നൽകുന്നത്. കുറഞ്ഞത് 2 ലക്ഷം രൂപ ശമ്പളമുള്ളവർക്ക് ആശ്രിതരെയും (ഭാര്യ, കുട്ടികൾ) കൊണ്ടുവരാനും വിദേശ വീട്ടുജോലിക്കാരെ നിയമിക്കാനും അനുവദിക്കുന്ന കാറ്റഗറി ഒന്ന് വിഭാഗത്തിൽ ആശ്രിത പാസുകളുടെ ഫീസ് വർധിച്ചിട്ടുണ്ട്. 8713 രൂപയിൽ നിന്നും 9681 രൂപയായാണ് നിരക്ക് കൂട്ടിയത്. ഇതിനുപുറമെ, മലേഷ്യയിൽ സേവനങ്ങൾ നൽകുന്നതോ പരിശീലനം നേടുന്നതോ ആയ വിദേശ പ്രൊഫഷണലുകൾക്കുള്ള പ്രൊഫഷണൽ വിസിറ്റ് പാസ് നിരക്കും പരിഷ്ക്കരിച്ചിട്ടുണ്ട്. 15,490 രൂപയിൽ നിന്നും 23,235 രൂപയായാണ് നിരക്ക് കൂട്ടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...