അനുനയിപ്പിക്കാൻ മാലദ്വീപ് വിദേശകാര്യമന്ത്രി ; എസ്. ജയ്ശങ്കറുമായി ഇന്ന് കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആടിയുലഞ്ഞ നയതന്ത്രബന്ധം നേരെയാക്കാൻ ലക്ഷ്യമിട്ട് മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ. ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി. വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ചർച്ചകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോ​ഗിക ഇന്ത്യൻ സന്ദർശനമാണ്. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ മേയ് 10-നുള്ളിൽ പിൻവലിക്കാൻ നേരത്തെ ധാരണയായിരുന്നു. 80-ലധികം സൈനികരെയും ഡ്രോണിയർ 228 പട്രോളിം​ഗ് എയർക്രാഫ്റ്റും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും ഭാരതം പിൻവലിക്കും. മാലദ്വീപ് ജനങ്ങൾക്ക് മാനുഷിക സഹായങ്ങളും ഒഴിപ്പിക്കൽ സേവനങ്ങളും ചെയ്തിരുന്നത് ഇന്ത്യയായിരുന്നു.

ഭരണ തലപ്പത്ത് ചൈനീസ് അനുകൂലിയും ഇന്ത്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന നേതാവുമായ മുഹമ്മദ് മുയിസു എത്തിയതോടെയാണ് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ച് വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് പരാമർശിച്ചത് മാലദ്വീപ് മന്ത്രിമാരെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥ തന്നെയാണ് തകർത്തത്. വിവാ​ദങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിനോദ സഞ്ചാരികളും മാലദ്വീപ് സന്ദർശനത്തിന് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...