ഇന്ത്യൻ കോസ്റ്റ് ഗാർഡിനെതിരെ രൂക്ഷ വിമർശനവുമായി മാലദ്വീപ്

For full experience, Download our mobile application:
Get it on Google Play

മാലെ : രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ബോട്ടുകളിൽ ഇന്ത്യൻ കോസ്​റ്റ് ഗാർഡ് അനുവാദമില്ലാതെ പ്രവേശിച്ചെന്ന ആരോപണവുമായി മാലദ്വീപ്. വിഷയത്തിൽ മാലദ്വീപ് സർക്കാർ ഇന്ത്യയോട് ഔദ്യോഗിക വിശദീകരണം തേടി. ആരോപണത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.ജനുവരി 31നായിരുന്നു സംഭവമെന്നും ബന്ധപ്പെട്ടവരുടെ അനുവാദമില്ലാതെ ഇന്ത്യൻ കോസ്​റ്റ് ഗാർഡ് തങ്ങളുടെ രാജ്യത്തിന്റെ ബോട്ടുകളിൽ അതിക്രമിച്ചു കടന്ന് പരിശോധന നടത്തിയെന്നുമാണ് മാലദ്വീപിന്റെ വാദം.

അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനമാണ് ഇതെന്നും മാലദ്വീപ് ആരോപിച്ചു.ചൈനീസ് അനുഭാവിയായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടെയിൽ നയതന്ത്ര ഭിന്നത തുടരുന്നതിനിടെയാണ് പുതിയ സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. സമുദ്ര നിരീക്ഷണത്തിനടക്കം സഹായിച്ചിരുന്ന 70 ഇന്ത്യൻ സൈനികർ മാർച്ച് 15ന് മുമ്പ് മാലദ്വീപിൽ നിന്ന് ഒഴിയണമെന്ന് മുയിസു നേരത്തെ ഉത്തരവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...