കേരളം വിടാതിരിക്കാൻ എന്ത് വേണം ? ; മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മലയാളി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിടുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. മലബാർ ക്രിസ്ത്യൻ കോളേജിൽ ഫെബ്രുവരി 18നാണ് മുഖാമുഖം പരിപാടി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നവകേരള സദസിന്‍റെ തുടർച്ചയായി പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ട 10 മേഖലയിൽ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട് നടക്കുക. വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളാണ് ചർച്ചയാവുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നീളുന്ന പരിപാടിയിൽ 2000 കുട്ടികൾ പങ്കെടുക്കും. സംസ്ഥാനത്ത് നിന്ന് വ്യാപകമായി വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.

നിയമസഭയിൽ പ്രചാരണത്തെ എതിർത്ത മുഖ്യമന്ത്രി വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് മറുപടി നൽകുമെന്നതും ശ്രദ്ധേയം. ഓരോ കോളേജുകളിൽ നിന്നും രണ്ട് കുട്ടികൾക്കാണ് അവസരം. പകുതി പെൺകുട്ടികളായിരിക്കണമെന്നും നിബന്ധന. ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള കുട്ടികളെഴുതിയ ഉപന്യാസങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിക്കുക. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിലെത്തും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂരിൽ മൂന്നാം സ്ഥാനം ; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ...

0
കൊല്ലം : സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ...

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...