Sunday, April 20, 2025 7:11 am

മല്ലപ്പള്ളിയില്‍ യു.ഡി.എഫിന്‌ വോട്ട്‌ മറിച്ചതായി ആരോപണം ; എല്‍.ഡി.എഫിലും എന്‍.ഡി.എയിലും കലാപക്കൊടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വോട്ടെണ്ണലിന് വിരലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ജില്ലയിൽ  വിവാദങ്ങൾക്ക് വോട്ടു മറിക്കല്‍ വിവാദത്തിന് ചൂട് പിടിച്ചിരിക്കുന്നത്. മല്ലപ്പള്ളി  ജില്ലാ പഞ്ചായത്ത്‌ ഡിവിഷനില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്ന വിബിത ബാബുവിന് വോട്ട്‌ മറിച്ചെന്നാരോപിച്ചാണ് ഇടതു മുന്നണിയിലും ‌എന്‍.ഡി.എയിലും ഇപ്പോള്‍ കലാപം ഉയർന്നിരിക്കുന്നത് . ഇടതു മുന്നണിയിലെ ഒരു വിഭാഗം മല്ലപ്പള്ളിയിലെ ചിലയിടങ്ങളിലും ബി.ജെ.പിയിലെ ഒരു വിഭാഗം കവിയൂര്‍ പഞ്ചായത്തിലും വോട്ടു മറിച്ചുവെന്ന ആരോപണമാണ്‌ ശക്തമായിരിക്കുന്നത്. ഇതിനെതിരെ ഇരു പാർട്ടികളിലെയും പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.

ജില്ലയിലെ ഇടതു നേതാക്കളും രണ്ടു പ്രാവശ്യം സി.പിഐ എം ജില്ലാ പഞ്ചായത്തംഗമായ ഫിലിപ്പ്‌കോശി, ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍. സനല്‍ കുമാര്‍ ഉൾപ്പടെയുള്ളവരുടെ കീഴിൽ വക്കീൽ പ്രാക്‌ടീസ്‌ ചെയ്തിരുന്നയാളാണ് ‌യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി മല്ലപ്പള്ളി ഡിവിഷനിൽ മത്സരിക്കുന്ന വിബിത ബാബു. സി.പി.എം. നേതാക്കളുടെ ഓഫീസില്‍ നിന്നുള്ളയാളെന്ന നിലയില്‍ തിരുവല്ല ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗവും നിലവില്‍ ജോയിന്റ്‌ സെക്രട്ടറിയുമായി വിബിത മുൻപ് എൽ ഡി എഫ് മേൽവിലാസത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തുടക്കത്തിൽ ‌ വിബിത ഇടതു സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇടതു സീറ്റിൽ  മൽസരിക്കാമെന്ന മോഹം പൊലിഞ്ഞതോടെയാണ് ജില്ലയിലെ ‌ യു.ഡി.എഫ്‌. നേതാക്കളെ നേരിൽ കണ്ട്‌ സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചതെന്നാണ് പരസ്യമായ രഹസ്യം. പിന്നീട് ജില്ലയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ വിബിതയുടെ പേര്‌ നിർദ്ദേശിക്കുകയും ഡി.സി.സി പ്രസിഡന്റ്‌ അത്‌ അംഗീകരിക്കുകയുമായിരുന്നുവെന്നും പറയപ്പെടുന്നു.

അതേസമയം ഇടതു മുന്നണി സ്‌ഥാനാര്‍ഥിയായി മത്സരരംഗത്ത്‌ എത്തിയത് ‌ ലതാകുമാരിയാണ്‌. മുന്‍ ജില്ലാ പഞ്ചായത്തംഗമായ ശാന്തി പി. നായരെയാണ്‌ ആദ്യം മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് സ്‌ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നതെങ്കിലും എന്‍.എസ്‌.എസ്‌ ഹൈസ്‌കൂളിന്‍റെ ഹെഡ്‌മിസ്‌ട്രസ്‌ ആയതിനാല്‍ മാനേജ്‌മെന്റിന്‍റെ അനുവാദം ശാന്തിക്ക്‌ ആവശ്യമായിരുന്നു. എന്നാൽ ശാന്തി പി നായർ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുന്നതിനോട്  എൻ‌.എസ്‌. എസ്  സ്‌കൂള്‍സ്‌ മാനേജരായ സുകുമാരന്‍ നായര്‍ ശക്തമായി എതിര്‍പ്പ്‌ അറിയിച്ചതോടെ‌ ശാന്തി പി. നായര്‍ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങി അതോടെയാണ് ‌ ലതാകുമാരിക്ക് നറുക്കു വീണത്.

ഇടതു മുന്നണിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയെ  യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫ്  പ്രവർത്തകരുടെ ഇടയിൽ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് കോൺഗ്രസ്സ് സ്ഥാനാര്‍ഥിത്വം ലഭിച്ചതിനു പിന്നാലെ “മുണ്ടുടുത്ത് വൈറലായി സ്ഥാനാർത്ഥി ” എന്ന ലേബലിൽ വിബിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. ഇതു സ്ഥാനാർത്ഥിക്ക് ഗുണകരമാകുകയും ചെയ്തു. ഇതിനിടയിൽ ചില ഇടതു മുന്നണി പ്രവർത്തകർ തന്നെ സൈബർ ഇടങ്ങളിൽ മുൻ പ്രവർത്തക എന്ന രീതിയിൽ  വൈറലായ സ്ഥാനാർത്ഥിയുടെ പെരുമ വിളിച്ചോതുന്ന വാർത്തകളുടെ  വാട്ട്സപ്പ് – ഫേസ്ബുക്ക് ലിങ്കുകൾ ഷെയർ ചെയ്യുകയും ചെയ്തത് ഇടതു മുന്നണിക്ക് ക്ഷീണമായി.

അതേസമയം ഇടതു -വലതു മുന്നണി സ്ഥാനാർത്ഥികളുടെ വരവോടെ നിറം നഷ്ടപ്പെട്ട  മല്ലപ്പള്ളി ഡിവിഷനില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയുടെ പ്രചാരണം വെറും പേരിനു മാത്രമായിരുന്നു എന്ന ആരോപണവും ഉയർന്നു. ഇതു സംബന്ധിച്ച് ബി ജെ പി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനടയോടും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനോടും  ഇക്കാര്യം ചില പ്രവര്‍ത്തകർ സൂചിപ്പിച്ചു. ഇലന്തൂര്‍, മല്ലപ്പള്ളി എന്നീ സ്ഥലങ്ങളിൽ പ്രവർത്തനം പിന്നോട്ടു പോയത് സംബന്ധിച്ച് കെ‌ സുരേന്ദ്രന്‍ വിശദീകരണം തേടുകയും പ്രചാരണം ശക്‌തമാക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ബി.ജെ.പിക്ക്‌ ശക്‌തമായ വേരുകളുള്ള കവിയൂരില്‍ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ചുവെന്നാണ് ‌ആരോപണം ഉയർന്നിരിക്കുന്നത്.

മുൻ വർഷങ്ങളിലെല്ലാം ബി ജെ പി  മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നല്ല രീതിയിയിൽ വോട്ട്‌ പിടിച്ച ഡിവിഷനാണ്‌ മല്ലപ്പളളി. അവിടെയാണ് ഇത്തവണ വോട്ടു ചോർച്ച വിവാദം ശക്തമായിരിക്കുന്നത്. അതോടൊപ്പം മല്ലപ്പള്ളി ഡിവിഷന്‍ എല്‍.ഡി.എഫിന്‍റെ കുത്തക ഡിവിഷനെന്നാണ് ‌അറിയപ്പെടുന്നത്‌. ചരിത്രം തിരുത്തി ഇത്തവണ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി മല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചാല്‍ ഇടതു മുന്നണിക്കും എൻ ഡി എയ്ക്കും അതു ക്ഷീണമാകും എന്നതു മാത്രമല്ല ഇരു മുന്നണികളിലും വോട്ടെണ്ണലിന് ശേഷം വലിയ പൊട്ടിത്തെറിക്കും കാരണമാകുമെന്നാണ് വിലയിരുത്തലുകൾ പുറത്തു വരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു

0
കയ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ...

സുപ്രീംകോടതിക്കെതിരായ രൂക്ഷപരാമര്‍ശം : എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി

0
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി...

പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെന്‍ററക്കി ഫ്രൈഡ്...

തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

0
തൃശൂർ : തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ്...