മല്ലപ്പള്ളി: പറമ്പിലേക്ക് വീണുകിടന്ന ചെടിയുടെ കമ്പ് മുറിച്ച അയല്‍വാസിയെയും മകനെയും വീടുകയറി ആക്രമിച്ച യുവാവിനെ പോലീസ് പിന്തുടര്ന്ന് പിടികൂടി. ഇരട്ടികാലായില് അനീഷ് കുമാറാണ് (40) പിടിയിലായത്. അയല്‍വാസികളായ പരിയാരം ഇരട്ടികാലായില് രവി (65), മകന് ഇ.ആര്. സിജിന്‍ (36) എന്നിവരെയാണ് അനീഷ് കുമാര്‍ ആക്രമിച്ചത്.
രവിക്കും സിജിനും അനീഷിന്റെ ആക്രമണത്തില്‍ കൈയ്ക്കു വെട്ടേറ്റിരുന്നു.
രണ്ടുദിവസം ഇയാളെ പിന്തുടര്ന്നശേഷമാണ് കീഴ്വായ്പൂര് എസ്എച്ച്ഒ സി.ടി. സഞ്ജയ് പിടികൂടിയത്. പോലീസിനെ കണ്ട് ഒരുതവണ ആറ്റില്‍ച്ചാടി രക്ഷപെട്ടിരുന്നു.