കെ എസ് ഇ ബിയുടെ വക എല്‍ഇഡി ബൾബുകളുടെ വിതരണം നവംബര്‍ മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീടുകളില്‍ പ്രകാശം പരത്താന്‍ ഇനി കെഎസ്‌ഇബി എല്‍ഇഡി ബള്‍ബുകള്‍ നൽകുന്നു. ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള എല്‍ഇഡി ബള്‍ബ് വിതരണം നവംബറില്‍ ആരംഭിക്കും.

ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 13 ലക്ഷം വീടുകളിലാണ് കെഎസ്‌ഇബി ജീവനക്കാര്‍ ബള്‍ബുകള്‍ എത്തിക്കുക. ഒരു കോടി ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വില പത്ത് മാസംകൊണ്ട് ഉപയോക്താവ് തിരിച്ചടച്ചാല്‍ മതി. കഴിയുന്നവര്‍ക്ക് മുഴുവന്‍ തുകയും ഒറ്റത്തവണയായും നല്‍കാം. എല്‍ഇഡിയിലേക്ക് മാറുന്നതിലൂടെ വൈദ്യുതി ഉപഭോഗം താഴും. സ്വാഭാവികമായും മുന്‍കാലത്തേക്കാള്‍ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും

ഇത്തരത്തില്‍ ലാഭിക്കുന്ന തുകയിലൂടെ എല്‍ഇഡി ബള്‍ബിന്റെ തിരിച്ചടവ് കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും. ഒൻപത് വാട്ടിന്റെതാണ് നല്‍കുന്നത്. ആവശ്യമുള്ളവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് രണ്ടാംഘട്ടത്തില്‍ ബള്‍ബുകള്‍ ലഭ്യമാക്കും. ആകെ മൂന്ന് കോടി ബള്‍ബുകള്‍ വിതരണം ചെയ്യുകയാണ് കെഎസ്‌ഇബിയുടെ ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....