യുവജനങ്ങള്‍ തൊഴിലില്ലാത്തവരായി ; ഉള്ളി മാലയുമായി കേന്ദ്രത്തെ കടന്നാക്രമിച്ച്‌ തേജസ്വി യാദവ്

For full experience, Download our mobile application:
Get it on Google Play

പട്ന: വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച്‌ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ തേജസ്വിയുടെ വിമര്‍ശനങ്ങള്‍. പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇതിന്‍റെ പ്രതീകമായി ഉള്ളിമാലയും കൊണ്ടായിരുന്നു തേജസ്വിയുടെയും അനുയായികളുടെയും പ്രതിഷേധം.

‘നട്ടെല്ലൊടിച്ച്‌ കൊണ്ടുള്ള പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ എന്നിവ കൊണ്ട് സാധാരണക്കാരാണ് കഷ്ടപ്പെടുന്നത്. തൊഴിലുകളും വ്യവസായ മേഖലയും സ്തംഭിച്ചിരിക്കുകയാണ്. കര്‍ഷകരും തൊഴിലാളികളും വ്യാപാരികളും യുവജനങ്ങളുമൊക്കെ ഭക്ഷണത്തിനു വേണ്ടി പോലും ബുദ്ധിമുട്ടുന്നു. ചെറുകിട വ്യവസായികളെയൊക്കെ ബിജെപി നശിപ്പിച്ചു’ തേജസ്വി ട്വീറ്റ് ചെയ്തു.

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് എന്‍ഡിഎയ്‌ക്കെതിരെ തേജസ്വിയുടെ പ്രചരണ ആയുധങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തന്നെയാണ് ആര്‍ജെഡി നേതാവ് ഉന്നയിക്കുന്നത്. നിലവില്‍ ഉള്ളിവിലയുടെ കുത്തനെയുള്ള വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

‘ഉള്ളിവില കിലോയ്ക്ക് 50-60 രൂപ ആയപ്പോള്‍ പോലും പ്രതികരിച്ച ആളുകള്‍ ഇപ്പോള്‍ അതിന് 80 രൂപ പിന്നിട്ടിട്ടും മൗനം പാലിക്കുകയാണ്. ഇവിടെ കര്‍ഷകര്‍ തകര്‍ക്കപ്പെടുകയാണ്. യുവാക്കള്‍ തൊഴില്‍ രഹിതരാകുന്നു. ബീഹാറിന്‍റെ അവസ്ഥ മോശമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. പട്ടിണിയും വര്‍ധിച്ചു വരികയാണ്’ മാധ്യമങ്ങളോട് സംസാരിക്കവെ തേജസ്വി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....