മല്ലപ്പള്ളി : ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭവന രഹിതരുടേയും ഭൂരഹിതരുടേയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുവാൻ സാധിക്കാത്തവർക്ക് ഇന്നു മുതൽ 14 വരെ അപേക്ഷിക്കാം. അർഹതപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം മല്ലപ്പള്ളി പഞ്ചായത്ത് ആരംഭിച്ചു. വാർഡുതലത്തിൽ പഞ്ചായത്ത് അംഗങ്ങൾ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും നീക്കമാരംഭിച്ചു. അപേക്ഷകർ റേഷൻ കാർഡ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം), വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
മല്ലപ്പള്ളിയില്‍ ലൈഫ് രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും
RECENT NEWS
Advertisment