മല്ലപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 2,4,5,6 തീയതികളിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഉപജില്ലയിലെ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 2, 4, 5, 6 തിയതികളിൽ ചെങ്ങരൂർ സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. കലോത്സവവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘ രൂപീകരണ യോഗം ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടന ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനു ഭായി മോഹൻ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി എ ഇ ഓ ജേക്കബ് സത്യൻ വിഷയ അവതരണം നടത്തി. പഞ്ചായത്തംഗം ലൈസാമ്മ സോമർ, സ്കൂൾ പ്രിൻസിപ്പൽ ആനി വർക്കി, പ്രഥമാധ്യാപിക സിസ്റ്റർ ലീമാ റോസ്, മല്ലപ്പള്ളി ബിപിസി ജാസ്മിൻ, വർഗീസ് ജോസഫ്, ടി. എച്ച്. ഹാഷിം, കെ.കെ.രാജൻ, ബിനു ഇട്ടി എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിനായി കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ ജനറൽ കൺവീനറും വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായി പഞ്ചായത്തംഗങ്ങളെയും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും സ്വാഗതസംഘം രൂപീകരിച്ചു. നവംബർ രണ്ടിന് രചന മത്സരങ്ങളും 4,5,6 തീയതികളിൽ കലാ മത്സരങ്ങളും നടക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...