Wednesday, March 26, 2025 10:15 pm

മഴക്കാലമെത്തിയിട്ടും പുല്ലാംപൊയ്‌കയില്‍ കുടിവെള്ളമെത്തിയില്ല ; പ്രദേശവാസികൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മഴക്കാലമായിട്ടും കുടിവെള്ളമെത്താതെ മല്ലപ്പള്ളി പഞ്ചായത്തിന്റെ പത്താം  വാര്‍ഡില്‍പ്പെട്ട പുല്ലാംപൊയ്‌ക പ്രദേശവാസികൾ ദുരിതത്തിൽ . ജലഅതോറിറ്റിയുടെ പൈപ്പ്‌ വെള്ളത്തെ ആശ്രയിച്ചാണ്‌ പ്രദേശത്തെ 60 ഓളം വരുന്ന തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്‌.

സ്വന്തമായി കിണറില്ലാത്തവരാണ്‌ ഭൂരിപക്ഷം വീട്ടുകാരും. ജല അതോറിറ്റിയുടെ പരയ്‌ക്കത്താനം ടാങ്കില്‍ നിന്നുമാണ്‌ ഇവിടെ വെള്ളം എത്തേണ്ടത്‌. ടാങ്ക്‌ നിറഞ്ഞതിനു ശേഷം തുറന്നുവിട്ടെങ്കില്‍ മാത്രമേ ഈ പ്രദേശത്ത്‌ കുടിവെള്ളമെത്തുകയുള്ളൂ. ഉദ്യോഗസ്‌ഥര്‍ പലപ്പോഴും അതിനു മുതിരാതെ തുറന്നുവിടുന്നതാണ്‌ ഇവിടെ വെള്ളം എത്താതിരിക്കാന്‍ കാരണം.

ജനപ്രതിനിധികളോടും വാട്ടര്‍ അതോറിറ്റി  ഉദ്യോഗസ്‌ഥര്‍ പരാതി പറഞ്ഞ്‌ മടുത്തിരിക്കുകയാണ്‌ നാട്ടുകാര്‍. യാതൊരു പരിഹാരവും ഇതുവരേയും ഉണ്ടായിട്ടില്ല. മുമ്പ്‌ ആഴ്‌ചയില്‍ രണ്ടു പ്രാവശ്യം വെള്ളം എത്തിയിരുന്നതാണ്‌. കോവിഡ്‌ കാരണം തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ആഹാരത്തോടൊപ്പം കുടിവെള്ളവും വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്‌ നാട്ടുകാര്‍.

പുല്ലാംപൊയ്‌ക ഭാഗത്ത്‌ എത്രയും വേഗം കുടിവെള്ളം എത്തിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിനു മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തല്ലി ആശുപത്രിയിലായി

0
തിരുവനന്തപുരം: വീടിനു മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തല്ലി ആശുപത്രിയിലായി....

ലാലു പ്രസാദ് യാദവിനെ ഭാരതരത്‌നക്ക് ശുപാർശ ചെയ്യണമെന്ന നിർദേശം ബിഹാർ തള്ളി

0
പട്‌ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പരമോന്നത സിവിലിയൻ ബഹുമതിയായ...

ഡോ. എം. എസ്. സുനിലിന്റെ 348- മത് സ്നേഹഭവനം സുജാത കണ്ണനും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി...

കോട്ടയത്തെ പാടശേഖരങ്ങളിൽ നെല്ല് സംഭരണം പുനരാരംഭിച്ചു

0
കോട്ടയം: സർക്കാർ ഇടപെടൽ ഫലം കണ്ടതോടെ കോട്ടയത്തെ പാടശേഖരങ്ങളിൽ നെല്ല് സംഭരണം...