അനധികൃത പാർക്കിങ് : മല്ലപ്പള്ളി – തിരുവല്ല റോഡിൽ ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : തിരുവല്ല – മല്ലപ്പള്ളി റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിന് പ്രധാന കാരണമാകുന്നത്. അലക്ഷ്യമായ വാഹന പാർക്കിങ് കാൽനടയാത്രക്കാർക്കും ദുരിതമാകുകയാണ്. ഒട്ടേറെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന റോഡിൽ എപ്പോഴും തിരക്കുമാണ്. ഈ റോഡിലാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്.

ചിലയിടങ്ങളിൽ റോഡിലേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്യുന്നതിനാൽ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം പലപ്പോഴും ഏറെ നേരം ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. നടപ്പാത കയ്യേറി വാഹനങ്ങൾ പാർക്കു ചെയ്യുന്നവരുമുണ്ട്. വാഹനങ്ങൾ കടന്നുപോകണമെങ്കിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനം മാറ്റണം. അതുവരെ മറ്റ് വാഹനങ്ങൾ കാത്തു കിടക്കേണ്ട ഗതികേടിലാണ്. വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്.ചന്ത പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാതെ കൈയ്യേറിയുള്ള വഴിയോര കച്ചവടവും പാർക്കിങും കാരണം നട്ടം തിരിക്കുകയാണ്. ടൗണിലെയും സമീപങ്ങളിലെയും അനധികൃത പാർക്കിങ് സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...