മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് : സര്‍വേ അന്തിമഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല -മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനായി മല്ലപ്പള്ളി വില്ലേജിലെ സര്‍വേ നടപടി വേഗത്തിലാക്കാന്‍ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലായിരുന്നു എംഎല്‍എയുടെ നിര്‍ദേശം. ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയായി. കോതക്കാട് പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്നും പന്നിക്കുഴി പാലത്തിന്റെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

മേലുകര – റാന്നി റോഡിലെ പുതുമണ്‍ പാലം ഫെബ്രുവരി ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോല്‍ നാരങ്ങാനം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് വേഗത്തില്‍ നടപ്പാക്കണം. കുറുമ്പന്‍ മൂഴി അരയാഞ്ഞിലിമണ്‍ പ്രദേശത്തേക്കുള്ള നടപ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഇറിഗേഷന്‍ വകുപ്പുകളുമായി കൂടികാഴ്ച നടത്തും. ചെത്തോംകര ജംഗ്ഷനിലെ റോഡ് സുരക്ഷ പ്രവൃത്തി പൂര്‍ത്തിയായി. തൊണ്ടിക്കയം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. കടുമീന്‍ചിറ റോഡ്, പൂവന്മല റോഡ്, പെരുന്തേനരുവി ടൂറിസം പദ്ധതി എന്നിവയുടെ പുരോഗതി എംഎല്‍എ വിലയിരുത്തി. റാന്നി മണ്ഡലത്തിലെ വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയും വനംവകുപ്പിനെയും ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പത്തനംതിട്ട കൈപ്പട്ടൂര്‍ റോഡില്‍ പുത്തന്‍പീടികയിലെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മാ റോയി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനും അപ്പര്‍ കുട്ടനാട്ടിലെ നദികളിലും തോടുകളിലും പോളകള്‍ നീക്കം ചെയ്യുവാനും നടപടി ഉണ്ടാകണമെന്നും നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെയും അബാന്‍ മേല്‍പാലത്തിന്റെയും നിര്‍മാണ പുരോഗതി ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ വിലയിരുത്തി. എഡിഎം ബി ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....