പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കും : മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പെരിങ്ങനാട് തൃച്ചേന്ദമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2026-27 സംസ്ഥാന ബജറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1128.71 കോടി രൂപ വകയിരുത്തി. കിഫ്ബിയിലൂടെ 2565 കോടി രൂപ ഈ മേഖലയില്‍ വിനിയോഗിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ 12 വരെയുള്ള 43 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. അപകട മരണം സംഭവിച്ചാല്‍ മൂന്ന് ലക്ഷം രൂപയും ചികിത്സയ്ക്കായി 75000 രൂപ വരെയും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ പ്രീമിയം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തും. 20,000 ത്തോളം റോബോട്ടിക് കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും കുട്ടികളുടെ ഭക്ഷണത്തിന് 410.66 കോടി രൂപ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. 50 ല്‍ അധികം പട്ടികവര്‍ഗ വിദ്യാര്‍ഥികളുള്ള 340 സ്‌കൂളുകള്‍ക്ക് 60 കോടി രൂപയുടെ ‘സ്പെഷ്യല്‍ എന്റിച്ച്മെന്റ് പദ്ധതി’ നടപ്പിലാക്കുന്നതായും മന്ത്രി വ്യക്തമാക്കി. സമസ്ത മേഖലയിലും സര്‍ക്കാര്‍ വികസനം സാധ്യമാക്കിയെന്ന് അധ്യക്ഷന്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആരോഗ്യം, പശ്ചാത്തലം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ 3000 കോടി രൂപയുടെ വികസനമാണ് അടൂര്‍ നിയോജക മണ്ഡലത്തില്‍ നടന്നത്. കിഫ്ബിയിലൂടെ അഞ്ച് കോടി രൂപയും എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപയും അനുവദിച്ച് ആധുനിക നിലവാരത്തില്‍ അടൂര്‍ സര്‍ക്കാര്‍ ബോയ്സ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചു.

ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ ക്ലാസ്സ് മുറികള്‍ ഹൈടെക്ക് ആക്കി. പന്തളം തോട്ടകോണം, കിഴക്ക് പുറം ഹൈസ്‌കൂള്‍, പൂഴിക്കാട് സര്‍ക്കാര്‍ യു പി സ്‌കൂള്‍, തുമ്പമണ്‍ യു പി എസ്, ഏഴംകുളം എല്‍ പി എസ് തുടങ്ങി മണ്ഡലത്തിലെ സ്‌കൂളുകളെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ സാധിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയിലൂടെ മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് തൃച്ചേന്ദമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനി ലാല്‍, അംഗം ഷാജി വര്‍ഗീസ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ ദിന്‍രാജ്, വൈസ് പ്രസിഡന്റ് വി ഗീതദേവി, സ്ഥിരം സമിതി അധ്യക്ഷരായ എ റ്റി രാധാകൃഷ്ണന്‍, എ പി സന്തോഷ്, എസ് സുബി, വാര്‍ഡ് അംഗം ആര്‍ വത്സല, പ്രിന്‍സിപ്പല്‍ സുമിന കെ ജോര്‍ജ്, സംഘാടക സമിതി കണ്‍വീനര്‍ ജി കൃഷ്ണകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....