Sunday, July 6, 2025 8:29 pm

മല്ലപ്പള്ളിയില്‍ കൊറോണാ ജാഗ്രതാ കേന്ദ്രം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ആരോഗ്യ വകുപ്പ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി മല്ലപ്പള്ളിയില്‍ കൊറോണ ജാഗ്രത കേന്ദ്രം ആരംഭിച്ചു. കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും പരിശോധനയും നടത്തുകയാണ് ലക്ഷ്യം. താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ജീവനക്കാരും, എ കെ ജി പെയിന്‍ ആന്‍ഡ് പാലയേറ്റീവ് വോളന്റിയര്‍മാരും, പോലീസും അടങ്ങുന്ന സംഘമാണ് ജാഗ്രതാ കേന്ദ്രത്തില്‍ ഉണ്ടാവുക. ഇവര്‍ യാത്രക്കാരെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും.

ജാഗ്രതാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. സിനിഷ് പി. ജോയ്, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യഘട്ടത്തില്‍ ഈ മാസം 31 വരെ പ്രവര്‍ത്തിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...

പശുക്കൾക്കായി ഗോശാലകൾ നിർമിക്കണം എന്ന ഗവർണറുടെ പരാമർശത്തിനെതിരെ സിപിഐ

0
തിരുവനന്തപുരം : കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും പശുക്കൾക്കായി ഗോശാലകളും...

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...