മല്ലപ്പള്ളി : നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് പെരുമ്പട്ടി പോലീസ് യുവാവിനെ അറസ്റ്റുചെയ്തു. വായ്പൂർ കുഴിക്കാട് സ്വദേശി നിയാസ് ആണ് പോലീസ് പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെരുമ്പട്ടി പോലീസും മല്ലപ്പള്ളി എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കടയില്‍ നിന്നും നിരോധിച്ച ഹാൻസ് കണ്ടെടുത്തത്. കടയിൽ നിന്നും ഒരു ചാക്കും ഇദ്ദേഹത്തിന്‍റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ 21 ചാക്ക് ഹാൻസും കണ്ടെത്തി. ഇതിന് മാർക്കറ്റിൽ പതിനേഴു ലക്ഷം രൂപ വിലവരും