കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്(28) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി വിവിധ കേസുകളുടെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകളെയും 13 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയും കണ്ടെത്തി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ എട്ടു പേരും  ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 20 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാളെ ഇന്ന്  കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

ഇന്ന്  പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം അഞ്ചു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 77 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 415 പ്രൈമറി കോണ്‍ടാക്ടുകളും 179 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 3935 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3344 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 49 പേരെ നിരീക്ഷണത്തില്‍ നിന്നും വിടുതല്‍ ചെയ്തു. ആകെ 7873 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്
ഇന്ന്(28) ജില്ലയില്‍ നിന്നും 51 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 507 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം 41 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 12 എണ്ണം പൊസിറ്റീവായും 308 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 122 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ അതിരുകളില്‍ 147 ടീമുകള്‍ ഇന്ന് ആകെ 6078 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 5732 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 105 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന്  മൂന്നു കോളുകള്‍ ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 28 കോളുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 18 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കാര്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് കോളുകള്‍ ഒന്നും ലഭിച്ചില്ല.
ആറ് ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലും ഒരു സ്വകാര്യ ആശുപത്രിയിലും നടത്തിയ പരിശീലന പരിപാടിയില്‍ ആകെ 20 ഡോക്ടര്‍മാര്‍, 55 നഴ്‌സുമാര്‍, 80 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് പരിശീലനം നല്‍കി.

1152 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രണ്ടു പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. വോളന്റിയര്‍മാര്‍ ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുകയും, ആകെ 4812 വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...