മല്ലപ്പള്ളി താലൂക്കിലെ എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമായി

For full experience, Download our mobile application:
Get it on Google Play
തിരുവല്ല : കോട്ടാങ്ങല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.ടി.സി) ലിറ്റില്‍ ഫ്‌ളവര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാജു എബ്രഹാം എം.എല്‍.എ യും, കല്ലൂപ്പാറ സി.എഫ്.എല്‍.ടി.സി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ മാത്യു ടി തോമസ് എം.എല്‍.എ യും ഉദ്ഘാടനം ചെയ്തതോടെ മല്ലപ്പള്ളി താലൂക്കിലെ എട്ട് പഞ്ചായത്തുകളിലും സി.എഫ്.എല്‍.ടി.സികള്‍ പൂര്‍ണ്ണസജ്ജമായി. എട്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 800 കിടക്കകളാണു സജീകരിച്ചിരിക്കുന്നത്. ആനിക്കാട് പഞ്ചായത്തില്‍ എമ്മാവൂസ് ഓഡിറ്റോറിയം, കൊറ്റനാട്- കൊച്ചുഴത്തില്‍ ഓഡിറ്റോറിയം, കോട്ടാങ്ങല്‍ – ലിറ്റില്‍ ഫ്‌ളവര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയം, മല്ലപ്പള്ളി- കീഴ്വായ്പൂര് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുറമറ്റം-ഗവ: പോളിടെക്‌നിക് കോളേജ്, കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി കോളേജ്, കുന്നന്താനം -അസാപ്പ് ട്രെയ്‌നിംഗ് സെന്റര്‍, എഴുമറ്റൂര്‍-എം.സി.ആര്‍.ഡി സ്‌കൂള്‍  എന്നിവിടങ്ങളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
സി.എഫ്.എല്‍.ടി.സികള്‍ അധികം ആവശ്യമായി വന്നാല്‍ 500ല്‍ അധികം കിടക്കകള്‍ക്കുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ടെന്ന് മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ് അറിയിച്ചു.  കോട്ടാങ്ങല്‍  ലിറ്റില്‍ ഫ്‌ളവര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീശ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ കെ.അജി, ഫ്രാന്‍സിസ് തോമസ്, എബിന്‍ ബാബു, ഷാഹിദാ ബീവി, ആലീസ് സെബാസ്റ്റ്യന്‍, ടി.എന്‍.വിജയന്‍, ദീപ്തി ദാമോദരന്‍, ആനി രാജു, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എബി ജോണ്‍, പളളി വികാരി ഫാ.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റജി ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനുഭായ് മോഹന്‍, കോശി പി.സഖറിയ, കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷൈലമ്മ, അംഗങ്ങളായ ഗിരികുമാര്‍, എബി മേക്കരിങ്ങാട്ട്, മോളിക്കുട്ടി ഷാജി, മറിയാമ്മ വര്‍ഗ്ഗീസ്, അജിത വില്‍ക്കി, പി.അനില്‍കുമാര്‍, എം.ജെ.ചെറിയാന്‍, ഡെയ്സി വര്‍ഗീസ്, മല്ലപ്പള്ളി എല്‍.ആര്‍ തഹസില്‍ദാര്‍ റോയ് തോമസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.നിഷാ കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...