മല്ലപ്പള്ളി – തിരുവല്ല റോഡിൽ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്ക് കാരണമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മലപ്പള്ളി – തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്ക് കാരണമാകുന്നു. ഈ റൂട്ടിൽ ബസുകൾ സമയ കൃത്യത പാലിക്കാതെയാണ് സർവ്വിസ് നടത്തുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുള്ളതാണ്. മിക്ക ബസുകളും സമയത്തിന് സ്റ്റാൻഡിൽ നിന്നും ഇറങ്ങുന്നുണ്ടെങ്കിലും പിന്നിട്ട് പുറകെ വരുന്ന ബസുകളുടെ സമയമെടുത്ത് ഇഴഞ്ഞുനീങ്ങുകയാണ്. സമയം കഴിയുമ്പോൾ പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഈ റൂട്ടിൽ ബസിൽ യാത്ര ചെയ്യുന്നത്.

ബസുകൾ തമ്മിൽ ഉരസലും ജീവനക്കാരുടെ പോര്‍വിളികളും ഇവിടെ നിത്യസംഭവമാണ്. തിരുവല്ല – മല്ലപ്പള്ളി റൂട്ടിൽ മത്സരയോട്ടവും മരണപ്പാച്ചിലും സ്ഥിരം സംഭവമായി അപകടങ്ങൾക്കും കാരണമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മറ്റ് റൂട്ടുകളിൽ അധികാരികൾ കൃത്യമായി പരിശോധനയും മറ്റും നടത്തുന്നുണ്ടെങ്കിലും തിരുവല്ല റൂട്ടിൽ ഇതൊന്നും നടക്കുന്നില്ല. ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....