വേനല്‍ കടുത്തു അഗ്നിബാധ കടുപ്പം ; മല്ലപ്പള്ളിതാലൂക്കില്‍ അഗ്നി രക്ഷാസേന നിലയം വേണം – ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വേനല്‍ കടുത്തു അഗ്നിബാധ കടുപ്പം. മല്ലപ്പള്ളിതാലൂക്കില്‍ അഗ്നി രക്ഷാ സേന നിലയം വേണം ആവശ്യം ശക്തം. വേനൽ കടുത്തതോടെ തീപിടിത്തം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വലിയകാവ് വനപ്രദേശമായ പെരുമ്പെട്ടി കൂവപ്ലാവ് പ്രദേശത്ത് തീപിടിത്തം ഉണ്ടായി. പൊന്തൻപുഴ സമരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. അടിക്കാട് കത്തി തീ പടർന്നു പിടിക്കുകയായിരുന്നു.

കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തീപിടിത്തിൽ കത്തിനശിച്ചത് ഏക്കറു കണക്കിന് കൃഷി ഭൂമിയാണ്. തുടച്ചയായി തീപിടിത്തം ഉണ്ടാകുന്നത് വസ്തു ഉടമകളെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. താലൂക്ക് ആസ്ഥാനത്ത് അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യവും ഇതോടെ ശക്തമായി. ഈ ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.

താലൂക്ക് ആസ്ഥാനത്ത് തീ പിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നും കിഴക്കൻ മേഖലയിൽ ആണെങ്കിൽ റാന്നി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും വേണം അഗ്നി രക്ഷാ സേനയെത്താൻ. മല്ലപ്പള്ളി താലൂക്ക് രൂപികരിച്ചിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. കിഴക്കൻ മേഖലയിൽ കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് കാട്ടുതീ പടർന്നു പിടിക്കുന്നത്.

നാഗപ്പാറ, കരുവള്ളിക്കാട്, മലമ്പാറ, ആലപ്രക്കാട് , പന്നക്ക പ്പതാൽ , കൂവപ്പാവ്, പുളിക്കാമറ്റം മല എന്നിവിടങ്ങളിൽ വേനൽ കടുത്താൽ തീപിടിത്തം ഉണ്ടാകുന്ന പ്രധാന സ്ഥലങ്ങളാണ്. തീ പടർന്ന് സർവ്വനാശം വിതച്ചതിനു ശേഷമെ അഗ്നി രക്ഷാ സേനക്ക് ഈ പ്രദേശങ്ങളിൽ എത്തിപ്പെടാൻ കഴിയുകയുള്ളു. ചുങ്കപ്പാറയിലോ വായ്പ്പുരിലോ അഗ്നി രക്ഷാ നിലയം സ്ഥാപിച്ചാൽ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും.

എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, കോട്ടയം ജില്ലയിലെ മണിമല, വെള്ളാവൂർ, കങ്ങഴ, പഞ്ചായത്തു പ്രദേശങ്ങളിൽ വേഗത്തിൽ എത്തിപ്പെടാനും സാധിക്കും. രണ്ടു മാസത്തിനുള്ളിൽ തീ പിടിത്തം മൂലം 45 ഏക്കറോളം കൃഷി ഭൂമിക്കാണ് നാശം സംഭവിച്ചു. ഇങ്ങനെയുള്ള അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ അഗ്നി രക്ഷാ സേന നിലയo സ്ഥാപിക്കാൻ മുൻഗണന നൽകുമെന്ന് പറയുന്നവർ പിന്നെ എല്ലാം മറക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...