പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ ഇലന്തൂർ ബ്ലോക്കിലെ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും ഹരിത വിദ്യാലയം ആക്കി കൊണ്ട് പ്രഖ്യാപനം നടത്തി. ശുചിത്വം, കൃഷി, ജല സംരക്ഷണം, ഊർജ സംരക്ഷണം, മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് ആണ് മുഴുവൻ വിദ്യാലയങ്ങളെയും ഹരിത വിദ്യാലയം ആക്കി മാറ്റിയത്. ഹരിത വിദ്യാലയ പ്രഖ്യാപനം അനുബന്ധിച്ച് ഉള്ള ഉദ്ഘാടനം സർട്ടിഫിക്കറ്റ് വിതരണം സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ കുഴിക്കാല വെച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെ ഇന്ദിരാദേവി നിർവഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 11 വിദ്യാലയങ്ങളെ ആണ് ഹരിത വിദ്യാലയം ആക്കി എടുത്തു ഉള്ളത്.
ഹരിത വിദ്യാലയം ബന്ധപ്പെട്ട് പദ്ധതി വിശദീകരണം ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി അനിൽ കുമാർ വിശദീകരിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത കർമ്മ സേനയ്ക്ക് ഉള്ള റെയിൻ കോട്ട് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, ജിജി ചെറിയാൻ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വൽസല വാസു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ശാമുവേൽ പ്രിൻസിപ്പൽ ജോൺ വർഗീസ്, ഹെഡ്മാസ്റ്റർ ഷിബു ജോയ്, പുരുക്ഷോത്തമൻ നായർ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അഖില, നവകേരളം മിഷൻ ആർപി ഗോകുൽ, ഇൻഡേൻ രാഹുൽ അധ്യാപകർ, വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങി 200 ആളുകൾ പങ്കെടുത്തു.