ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതിയിലാണ് ഖാര്‍ഗെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ ആഹ്വാനം ചെയ്തത്. 2024ല്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കണം. നിയമസഭാ തെരത്തെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണം. വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും മാധ്യമങ്ങളില്‍ വിവാദപ്രസ്താവന നടത്തരുതെന്നും ഖാര്‍ഗെ നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ രണ്ടാം ദിനമായ ഇന്ന് നടക്കുന്ന വിശാല പ്രവര്‍ത്തക സമിതിയില്‍ സംസ്ഥാന അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവര്‍ത്തക സമിതിയുടെ ആദ്യദിന ചര്‍ച്ചകള്‍. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിക്കൊപ്പം ഉണ്ടാകുമെന്ന തീരുമാനവും പ്രവര്‍ത്തക സമിതിയെടുത്തു.