തെരഞ്ഞെടുപ്പിനൊരുങ്ങൂ ; മാധ്യമങ്ങളിൽ വിവാദ പ്രസ്താവന നടത്തരുത് ; സംസ്ഥാന ഘടകങ്ങളോട് ഖാർ​ഗെ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതിയിലാണ് ഖാര്‍ഗെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ ആഹ്വാനം ചെയ്തത്. 2024ല്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കണം. നിയമസഭാ തെരത്തെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണം. വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും മാധ്യമങ്ങളില്‍ വിവാദപ്രസ്താവന നടത്തരുതെന്നും ഖാര്‍ഗെ നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ രണ്ടാം ദിനമായ ഇന്ന് നടക്കുന്ന വിശാല പ്രവര്‍ത്തക സമിതിയില്‍ സംസ്ഥാന അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവര്‍ത്തക സമിതിയുടെ ആദ്യദിന ചര്‍ച്ചകള്‍. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിക്കൊപ്പം ഉണ്ടാകുമെന്ന തീരുമാനവും പ്രവര്‍ത്തക സമിതിയെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...