കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവീസുമായി കെ.എസ്.ആർ.ടി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ജനത സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ നിരത്തിലെത്തും. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ആദ്യ പരീക്ഷണം എന്ന നിലക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍ നിന്നും രാവിലെ 7.15ന് സര്‍വീസ് ആരംഭിച്ച് 9.30 തിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. നഗരത്തില്‍ എത്തിയാല്‍ സിറ്റിക്കുള്ളില്‍ സര്‍വീസ് നടത്തുന്ന സിറ്റി സര്‍വീസുകളില്‍ ഇവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓഫീസുകളില്‍ എത്തിച്ചേരാനും ആകും.

കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്‌ലോര്‍ എ.സി ബസുകളാണ് ജനത സര്‍വീസുകളായി സര്‍വീസ് ആരംഭിക്കുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ്. സാധാരണ യാത്രക്കാര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എ.സി ബസില്‍ യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സര്‍വീസിന് ഫാസ്റ്റിനേക്കാള്‍ അല്പം കൂടിയ നിരക്കും. സൂപ്പര്‍ ഫാസ്റ്റിനേക്കാള്‍ കുറഞ്ഞ നിരക്കാണ്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക. കൊല്ലം, കൊട്ടാരക്കര യൂനിറ്റുകളില്‍ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് 10 മണിക്ക് തിരികെ പോകുന്ന ബസുകള്‍ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തിച്ചേരും. തുടര്‍ന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്ചു, പട്ടം (മെഡിക്കല്‍ കോളജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കും. ഓരോ ഡിപ്പോകളെയും ഹബ്ബുകളായും, പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണല്‍ ഹബ്ബുകളായും, അങ്കമാലി ബസ് സ്റ്റേഷനെ സെന്‍ട്രല്‍ ഹബ്ബായും ക്രമീകരിച്ചുള്ള സര്‍വീസുകളാണ് ജനത എ.സി ബസുകള്‍ക്കായി ക്രമപ്പെടുത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...