ചെറുപുഴ : മംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ ചിറ്റാരിക്കാല്‍ സ്വദേശിനി നീന സതീഷ് (19)ാണ് മരിച്ചത്. കൊളാസോ നഴ്‌സിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.
ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നീന പിന്നീട് മരണമടയുകയായിരുന്നു. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.