തമിഴ്‌നാട്ടില്‍ മദ്യക്കടയില്‍ മോഷണ ശ്രമം ; മലയാളിയെ വെടിവച്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍: തമിഴ്‌നാട് നീലഗിരി-വയനാട് അതിര്‍ത്തിയിലെ നെലാകോട്ടയില്‍ മദ്യക്കട കുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ച മലയാളിയെ പോലീസ് വെടിവച്ച് പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി എന്ന സാമ്പാര്‍ മണിയെയാണ് (47) പിടികൂടിയത്. കൂടെയുണ്ടായിരുന്ന നിലമ്പൂര്‍ പുള്ളിപ്പാടം മമ്പാട് ചെമ്പകശേരി ഹൗസില്‍ ജിമ്മി ജോസഫിന് (40) വേണ്ടി  പോലീസ് തിരച്ചില്‍ തുടങ്ങി. മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍, മണിയും സംഘവും ആക്രമിച്ചതോടെ സ്വയരക്ഷക്കായാണ് വെടിവച്ചതെന്ന് പോലീസ് അറിയിച്ചു.

കുന്നലാടി ഭാഗത്തെ സര്‍ക്കാര്‍ മദ്യഷാപ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. കവര്‍ച്ചക്കാര്‍ കത്തി ഉപയോഗിച്ച് രണ്ടു പോലീസുകാരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഇതോടെയാണ് പോലീസുകാര്‍ സ്വയരക്ഷക്കായി വെടിവെപ്പ് നടത്തിയത്. മണിയുടെ വലതു കാലിന്റെ തുട ഭാഗത്താണ് വെടിയേറ്റത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ കോണ്‍സ്റ്റബിള്‍ഗാരായ ശിഹാബുദ്ധീന്‍ (47), അന്‍പഴകന്‍ (34) എന്നിവര്‍ക്ക് കൈയിലും ദേഹത്തും പരിക്കേറ്റു. ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...